സേതുസാറിൻറെ പുതിയ പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അന്തക വള്ളികൾ വായിച്ചു. മൗലികവും മനോഹരവുമായ ഒരു രചന.
ഭരതൻ്റെ വൈശാലിയിൽ ആദ്യഭാഗത്ത് കാണുന്ന വരണ്ടുണങ്ങിയ നാടുപോലത്തെ ഒരു ഗ്രാമം. നീരൊഴുക്കു നിലച്ച ജലസ്രോതസ്സുകളും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും...... പ്രണയിനിയുടെ പേടിസ്വപ്നം ചിത്ര കാരൻ്റെ ബ്രഷിൽ അത്ഭുത ചിത്രമായി മാറുന്നു. കാണുന്നവരെ മുഴുവൻ ഭയപ്പെടുത്തുന്ന തരത്തിൽ ചിത്രത്തിൽ ചെവിചേർത്തുവച്ചാൽ കേൾക്കുന്ന നിലവിളികൾ......
മനുഷ്യൻ്റെ ഇടപെടലുകൾ ഭൂമിയിലുണ്ടാക്കിയ ദുരന്തങ്ങൾ, അത് പരിഹരിക്കാനും ഭൂമിയെ തിരിച്ചുപിടിക്കാൻ മനുഷ്യർ തന്നെ നടത്തുന്ന ശ്രമങ്ങൾ.... ഭൂമിയുടെ നിലവിളിതന്നെയാണ് ഉയരുന്നത്.
മരണവും ദുരഭിമാനക്കൊലയും സ്വപ്നവും എല്ലാം ചേർന്നൊരു നോവൽ.
പറയാതിരിക്കാനാവില്ല...... സേതുസാർ ഈ പ്രായത്തിലും പ്രണയത്തെ എത്ര മധുരമായാണ് വരച്ചുവച്ചിരിക്കുന്നത്. വായനക്കാരൻ്റെ മനസും പ്രണയാർദ്രമാകും
വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് 
| ReplyForward
			 Add reaction  |