സാഹിത്യോത്സവങ്ങൾ സംവാദങ്ങളുടെ ഇടമായി മാറുമ്പോൾ 

സാഹിത്യോത്സവങ്ങൾ സംവാദങ്ങളുടെ ഇടമായി മാറുമ്പോൾ 

 

സാഹിത്യോത്സവങ്ങൾ സംവാദങ്ങളുടെ ഇടമായി മാറുമ്പോൾ 

 

 

ഇത് സാഹിത്യോത്സവങ്ങളുടെ കാലമാണ്. ഒരു കാലത്ത്  പുസ്തകോ ത്സവങ്ങളായിരുന്നെങ്കിലും ഇവ തമ്മിലുള്ള അതിർവരമ്പുകൾ നേർത്തു വരികയാണ്. പ്രസിദ്ധമായ ഫ്രാങ്ക്ഫർട്ട് ഫെസ്റ്റിവലിന് അഞ്ഞൂറ് വർഷത്തെ ചരിത്രമുണ്ടെങ്കിൽ ഡെൽഹിയിലെ എൻ.ബി.ടിയുടെ ബുക്ഫെയറിന് നാല്പത്തഞ്ച് വർഷത്തെ പഴക്കമുണ്ട്. അത്രയും കാണും കൽക്കത്ത ബുക്ക് ഫെയറിനും. ഫ്രാങ്ക്ഫർട്ടിൽ സംവാദങ്ങളും, പ്രകാശനവും നടക്കാറുണ്ടെ ങ്കിലും അവിടത്തെ ഊന്നൽ പ്രധാനമായും വ്യാപാരത്തിൽ തന്നെയാണ്. വിവിധ രാജ്യങ്ങളിലെ പ്രസാധകന്മാർ തമ്മിൽ പകർപ്പവകാശങ്ങൾ കൈ മാറാനുള്ള വലിയ വേദിയുമാണത്. എൻ.ബി.ടിയുടേത് പ്രധാനമായും പുസ്തക മേളയായിരുന്നെങ്കിലും, ഒരു സർക്കാർ സ്ഥാപനത്തിൻ്റെ പരിമിതികൾക്കകത്ത് നിന്നു കൊണ്ട്, വിവിധ ഭാഷകളിലെ എഴുത്തുകാർക്കായുള്ള വേദികൾക്ക് തുടക്കമിട്ടത് എൻ്റെ ഉത്സാഹത്തിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരു മായി വായനക്കാർക്ക്  സംവദിക്കാനുള്ള ഇടം ഒരുങ്ങിയതിലൂടെയാണ് ഈ പുസ്തകോത്സവങ്ങൾ കൂടുതൽ സമ്പന്നമായത്. ജയ്‌പൂർ ഫെസ്റ്റിവ ലിൻ്റെ അഭൂതപൂർവüമായ വിജയത്തിനു പുറകിലുള്ള പ്രധാന കാരണവും അതു തന്നെയാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പോയ പ്പോൾ അവിശ്വസനീയമായ  വളർച്ച കാണാനായി. രാജ്യത്തിൻ്റെ പല ഭാഗ ങ്ങളിൽ നിന്നുമായി ചെറുസംഘങ്ങൾ ഒരു സാംസ്കാരിക തീർത്ഥയാത്ര ക്കെന്ന പോലെയാണ് അവിടെ വന്നു കൂടുന്നത്. കൂട്ടത്തിൽ ഒരുപാട് വിദേശി കളും. അതിൽ പങ്കെടുക്കുകയെന്നത് എഴുത്തുകാരുടെ ഒരു ‘സ്റ്റാറ്റസ് സിംബളായി’ മാറിയിട്ടുണ്ടെങ്കിലും, കുറെ കെട്ടിക്കാഴ്ചകളുണ്ടെ ങ്കിലും ഗൌരവപരമായ കുറെ സംവാദവേദികളും അവിടെ ഒരുങ്ങാ റുണ്ട്. ഹാളുകളിലിരുന്ന് പ്രസംഗങ്ങൾ കേൾക്കുന്നവരിൽ ചെറുപ്പക്കാ രുടെ ശതമാനവും കൂടിയിരിക്കുന്നു.

എന്തായാലും,അസഹിഷ്ണുതയുടെ, അവിശ്വാസത്തിന്റെ, വിഷം ഭീതിദ മായി പടർന്ന്, ആവിഷ്കാര സ്വാതന്ത്യ്രം  ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരി ക്കുമ്പോൾ  പൊതുസംവാദത്തിൻ്റെ ഇടങ്ങൾ വിശാലമാകേണ്ടത് ഈ കാല ഘട്ടത്തിൻ്റെ ആവശ്യമാണ്. അധികാര കേന്ദ്രങ്ങളും, സമ്മർദ്ദശക്തികളും പിടി മുറുക്കു മ്പോൾ നിരോധിക്കപ്പെടുന്ന പുസ്തകങ്ങളുടെയും, പ്രദർശനം തടയപ്പെടുന്ന  സിനിമകളുടേയും എണ്ണം പെരുകുന്നു, ഉറച്ച നിലപാടുകളുടെ  പേരിൽ പലർക്കും കോടതികൾ കയറിയിറങ്ങേണ്ടി വരുന്നു.  അതു കൊണ്ടാവാം ഒരുപാട് സാമൂഹ്യ രാഷ്ട്രീയപ്രശ്നങ്ങളും സാഹിത്യോത്സവങ്ങളിൽ ചർച്ച  ചെയ്യപ്പെടാറുണ്ട്. 

ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നത് ലോകമെമ്പാടുമുള്ള എഴുത്തു കാരെയും, ആസ്വാദകരേയും ആകർഷിക്കുന്ന, ബ്രിട്ടനിലെ വെയിൽസിലെ ‘ഹേ ഫെസ്റ്റിവലാണ്’. ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് അരമണിക്കൂർ കൊണ്ട് നടന്നെത്താവുന്ന ഏതാണ്ട് രണ്ടായിരത്തോളം മാത്രം ജനസംഖ്യയുള്ള ഹേയ്-ഓൺ-വൈ എന്ന ചെറുപട്ടണത്തിൽ റിച്ചാർഡ് ബൂത്ത് എന്ന പുസ്തക പ്രേമി തുടങ്ങിയ ആദ്യത്തെ സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിൽ നിന്നാണ് ഈ ഇതിഹാസം തുടങ്ങുന്നത്. അമേരിക്കയിലെ പുസ്തകക്കടകൾ പൂട്ടിക്കൊ ണ്ടിരുന്ന കാലത്ത് തുച്ഛമായ വിലയ്ക്ക് വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ വച്ചു അദ്ദേഹം ഒരു കട തുടങ്ങിയ പ്പോൾ അതൊരു പുസ്തക സംസ്കാരത്തിൻ്റെ തന്നെ തുടക്കമായി. അങ്ങനെ മുപ്പതോളം പഴയ പുസ്തകങ്ങളുടെ കടകളും, പുതിയവയ്ക്കായി മറ്റൊരു കടയും രൂപം കൊണ്ടപ്പോൾ ഹേ ‘പുസ്തകങ്ങളുടെ പട്ടണമായി’.  പിന്നീട് തിയേറ്റർ മാനേജരായ നോർമ്മൻ ഫ്ലോറൻസിൻ്റെ കുടുംബത്തിൻ്റെ അത്താഴമേശയിലെ ചർച്ചകളിൽ നിന്നു 1988ൽ ഹേയ് ഫെസ്റ്റിവലും രൂപം കൊള്ളുന്നു. നോർമ്മന് പോക്കർ കളിയിലൂടെ കിട്ടിയ നൂറ് പൌണ്ടാ യിരുന്നു ആദൃത്തെ മൂലധനമെന്നും ഒരു കഥയുണ്ട്. 

അദ്ദേഹത്തിൻ്റെ മകൻ പീറ്റർഫ്ലോറൻസാണ് ഇന്നീ സാഹിത്യോത്സവ ത്തിൻ്റെ അമരക്കാരൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സ്പെയിനിലെ സെഗോവിയ എന്ന ചരിത്രപ്രസിദ്ധമായ നഗരത്തിൽ നടന്ന ഹേയ്   ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി എനിക്ക്. ആദ്യ ദിവസം പരിചയപ്പെട്ടപ്പോൾ തന്നെ പീറ്റർ ഇതേ ഫെസ്റ്റി വൽ മുമ്പ് തിരുവനന്തപുരത്ത് നടത്തിയപ്പോൾ കിട്ടിയ ഊഷ്മളമായ പ്രതി കരണത്തെപ്പറ്റി യാണ് പറഞ്ഞത്. വലിയൊരു ആസ്വാദക സമൂഹമുള്ള തിരുവനന്തപുരത്ത്  നല്ല ജനപിന്തുണ കിട്ടിയ ഈ പരിപാടി തുടർന്നു കൊണ്ടു പോകാൻ കഴിയാഞ്ഞതിൻ്റെ സങ്കടവും അദ്ദേഹം പങ്ക് വച്ചു. സ്പെയിനിലെ വേദികളിൽ സ്വാഭാവിക മായും അവരുടെ അഭിമാന മായ സെർവാന്റിസും സമകാലീനനായ ഷേക്സ്പീയറും നിറഞ്ഞു നിന്നിരുന്നുവെങ്കിലും സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരുപാട് വിഷയങ്ങളും കടന്നു വന്നിരുന്നു. ഒട്ടേറെ രാഷ്ട്രീയ ഭൂകമ്പങ്ങൾ കണ്ടു വളർന്ന സ്പെയിൻകാരുടെ ചർചüകളിൽ രാഷ്ട്രീയം  കടന്നു വരുന്നത് സ്വാഭാവികമാണല്ലോ. അതു കൊണ്ടാവാം, പുറത്തുള്ള ഒത്തുകൂടലുകളിൽ പലർക്കും അറിയേണ്ടിയിരുന്നത് ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളോട് എഴുത്തുകാരുടെ പ്രതികരണത്തെപ്പറ്റിയായി രുന്നു. പ്രത്യേ കിച്ചും, ബ്രിട്ടനിലെ ഗാർഡിയനിൽ നീണ്ട കാലം പ്രവർ ത്തിച്ച ഡേവിഡ് കാംപ്ബെല്ലിനെ പോലുള്ളവർക്ക്. അതുപോലെ വേറിട്ട അനുഭവങ്ങളായിരുന്നു പോളണ്ടിലെ വാഴ്സൊവിലും, ദക്ഷിണ കൊറിയയിലെ സോളിലും. ഒട്ടേറെ യുദ്ധക്കെടുതികളും, മനുഷ്യക്കുരുതികളും കണ്ട പോളീഷ്   ജനതയുടെ സാഹിത്യ സാംസ്കാരിക ചിന്തകളിൽ രാഷ്്ട്രീയവും ഇഴചേർന്നു കിടക്കുന്നു. 27 പട്ടാള  അട്ടിമറികൾക്ക് സാക്ഷിയായ, നൂറോളം ലോക നേതാ ക്കളുമായി അഭിമുഖം തയ്യാറാക്കി ‘റിപ്പോർട്ടാഷ്’ എന്ന സാഹിത്യരൂപത്തിന്  രൂപം കൊടുത്ത റിസാർട് കപ്പുച്ചിൻസ്കിയുടെ പേരിൽ ഒരു പ്രത്യേക സെഷൻ തന്നെയുണ്ടായിരുന്നു അവിടെ.  സോളിലാണെങ്കിൽ രണ്ടു കൊറിയ കളും തമ്മിലുള്ള സംഘർഷം ഉരുകിക്കൂടി നിന്ന കാലത്ത് പോരടിക്കുന്ന വരുടെ അതിർത്തിയിലൂടെയുള്ള സഞ്ചാരവും മറക്കാനാവുന്നില്ല.

ജയ്‌പൂരിലെ സെഷനിൽ എസ്തർ ഡേവിഡ് എന്ന ജൂത എഴുത്തുകാരിയും മോഡറ്റേറായ പ്രൊഫ. മാലശ്രീ ലാലുമൊപ്പം പങ്കെടുത്ത  ജൂതസാഹിത്യം എന്ന വിഷയത്തിന് മികച്ച പ്രതികരണമായിരുന്നു. ജൂതനല്ലാത്ത ഞാൻ എന്തിന് ആലിയ എന്ന നോവലെഴുതിയെന്ന ചോദ്യത്തിന് അന്യം നിന്നു പോകുന്ന ഭാഷയും, ജനതയും, സംസ്കാരവുമെല്ലാം എനിക്ക്   പ്രിയപ്പെട്ടതാ ണെന്നും, പാവപ്പെട്ട കറുത്ത ജൂതന്മാരുടെ കുടിയേറ്റ ഗ്രാമത്തിൽ വളർന്ന എനിക്ക് അവരെപ്പറ്റി എഴുതാതെ വയ്യെന്നുമാണ്  ഞാൻ പറഞ്ഞത്.